'സെല്‍ഫിപുള്ളെ' റുമാനിയയില്‍ വന്‍ ഹിറ്റ്; കാരണം കേട്ടാല്‍ മുക്കത്ത് വിരല്‍ വയ്ക്കും..!

By Web DeskFirst Published Apr 16, 2016, 4:06 PM IST
Highlights

2014 ല്‍ ഇറങ്ങിയ വിജയ് ചിത്രം കത്തിയിലെ സെല്‍ഫി പുള്ളെ എന്ന ഗാനം ഒരു വലിയ ഹിറ്റായിരുന്നു. എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത കത്തിയില്‍ സെല്‍ഫി പുള്ളെ എന്ന ഗാനം അനിരുദ്ധിന്‍റെ സംഗീത സംവിധാനത്തില്‍ പാടിയത് നായകനായ വിജയ് ആയിരുന്നു. ചിത്രത്തിന്‍റെ വിജയത്തോടൊപ്പം ആരാധകരുടെ ചുണ്ടുകളിലും ഈ ഗാനം തത്തികളിച്ചു.

എന്നാല്‍ തീര്‍ത്തും വിചിത്രമായ ഒരു കാര്യമാണ് ഇപ്പോള്‍ ഈ ഗാനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയില്‍ സെല്‍ഫി പുള്ളെ വൈറലായി മാറുകയാണ്. ഇതിനുള്ള കാരണം ഇത്രമാത്രം പുള്ളെ എന്ന വാക്ക് റുമാനിയന്‍ ഭാഷയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് നോക്കിയാല്‍ താഴെ കാണുന്നതാണ് ഉത്തരം

നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ലക്ഷകണക്കിന് വ്യൂ ആണ് ഈ പാട്ടിന്‍റെ വീഡിയോയ്ക്ക് യൂട്യൂബില്‍ ലഭിക്കുന്നത്.
 

click me!