പേടിപ്പിച്ചും ചിരിപ്പിച്ചും ടാക്സിവാല, വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ട്രെയിലര്‍

Published : Nov 12, 2018, 12:51 PM IST
പേടിപ്പിച്ചും ചിരിപ്പിച്ചും ടാക്സിവാല, വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ട്രെയിലര്‍

Synopsis

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയിര്‍ പുറത്തുവിട്ടു.

സെക്യൂരിറ്റി ഗാര്‍ഡ് ആയി ആദ്യം ജോലി നോക്കിയിരുന്ന വിജയ് ദേവെരകൊണ്ട പിന്നീട് ടാക്സി ഡ്രൈവറാകുകയാണ്. പക്ഷേ ടാക്സി ഡ്രൈവറായുള്ള ജോലിക്കിടയില്‍ ചില അവിചാരിതമായ സംഭവങ്ങള്‍ നടക്കുകയാണ്. അക്കഥയാണ് ചിത്രം പറയുന്നത്. ട്രെയിലറില്‍ സൂചിപ്പിക്കുന്നത് ഒരു ഹൊറര്‍ സിനിമയായിരിക്കും ടാക്സിവാല എന്നാണ്. കോമഡി ചിത്രമായിട്ടുമാണ് ടാക്സിവാല ഒരുക്കിയിരിക്കുന്നത്. 17നാണ് ചിത്രം റിലീസ് ചെയ്യുക.

രാഹുല്‍ സങ്കൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി