സിനിമാ ചിത്രീകരണത്തിനിടെ അപകടം; ടെക്​നീഷ്യൻ ഷോക്കേറ്റു മരിച്ചു

Published : Aug 30, 2017, 08:38 PM ISTUpdated : Oct 04, 2018, 07:12 PM IST
സിനിമാ ചിത്രീകരണത്തിനിടെ അപകടം; ടെക്​നീഷ്യൻ ഷോക്കേറ്റു മരിച്ചു

Synopsis

കൊൽക്കത്ത: അനുഷ്​ക ശർമ്മ നായികയായി എത്തുന്ന ബോളിവുഡ്​ ചിത്രം ‘പാരി’യുടെ ലൊക്കേഷനിൽ ടെക്​നീഷ്യൻ ഷോക്കേറ്റു മരിച്ചു. ഉത്തർപ്രദേശ്​ സ്വദേശിയായ ഷാ ആലം (28) ആണ്​ മരിച്ചത്​. കൊൽക്കത്തയിലെ സൗത്ത്​ 24 പർഗാന ജില്ലയിൽ ഷൂട്ടിങ്​ പുരോഗമിക്കുന്നതിനിടെയാണ്​ സംഭവം.

കോറോൾബെറിയയിൽ ആണ് അപകടം. ഔട്ട്​ഡോർ ഷൂട്ടിങിന്​ ശേഷം മുളച്ചെടികള്‍ക്കിടയിലൂടെയിട്ട ഇലക്​ട്രിക്​ വയറുകൾ നീക്കുന്നതിനിടെയാണ്​ അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോക്കേറ്റ ഉടൻ തന്നെ ആലത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു.

അനുഷ്​ക ശർമ്മ പ്രധാനറോളിലെത്തുന്ന പാരി പ്രോസിത്​ റോയിയാണ്​ സംവിധാനം ചെയ്യുന്നത്​. മിസ്റ്റീരിയസ് ലവ് സ്റ്റോറി എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ 2017 ജൂണിലാണ് തുടങ്ങിയത്. 2018 ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപകടം.

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജ​ഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ വീണ്ടും ഒരുമിച്ച്; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറില്‍
ഓണം കളറാക്കാൻ 'ഖലീഫ' എത്തുന്നു; പൃഥ്വി- വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ