അജിത് എഡിഎംകെ നേതാവ് ശശികലയുമായി കൂടിക്കാഴ്ച നടത്തി

By Web DeskFirst Published Dec 27, 2016, 2:08 PM IST
Highlights

ചെന്നൈ: തമിഴ് നടൻ അജിത് എഡിഎംകെ നേതാവ് ശശികലയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് പോയസ് ഗാർഡനിലായിരുന്നു കൂടിക്കാഴ്ച. 

ജയലളിതയുടെ മരണത്തോടെ അനാഥമായ എഡിഎംകെ നേതൃത്വത്തിലേക്ക് തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള അജിത് എത്തുമെന്നു റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം ശശികലയുമായി കൂടിക്കാഴ്ച നടത്തിയത്. 

സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം എത്തിയവരിൽ ഒരാൾ അജിത്തായിരുന്നു. എന്നാൽ കൂടിക്കാഴ്ചയെ സംബന്ധിച്ച് അജിത് പ്രതികരിച്ചിട്ടില്ല. 

click me!