
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ഫേസ്ബുക്കില്‍ തെറിവിളിച്ച് നടന്‍ സാബുമോന്‍. സാബുവിനെ ഉള്‍പ്പെടെയുള്ളവരെ മൂന്നാം മുറയില്‍ പോലീസ് ചോദ്യം ചെയ്യണമെന്ന രാമകൃഷ്ണന്‍റെ പ്രസ്താവനയ്‌ക്കെതിരെയാണ് സാബു തെറി വാക്കുകളുമായി രംഗത്തെത്തിയത്.
കലാഭവന്‍ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജര്‍ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംഭവ സമയത്ത് പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാണ് സാബുമോന്‍ ആര്‍എല്‍രാമകൃഷ്ണനെ ആക്രമിച്ചിരിക്കുന്നത്. കൂട്ടത്തില്‍ കലാഭവന്‍ മണിയുടെ ഭാര്യയേയും പരാമര്‍ശിക്കുന്നുണ്ട്. കലാഭവന്‍ മണി ജീവിച്ചിരുന്ന സമയത്ത് വീട്ടില്‍ കയറ്റാത്ത വ്യക്തിയാണ് അദ്ദേഹത്തിന്‍റെ മരണശേഷം ഇപ്പോള്‍ തനിക്കെതിരെ തിരിയുന്നതെന്നും സാബുമോന്‍ ഫേസ്ബുക്ക് കമന്‍റില്‍ സൂചിപ്പിക്കുന്നു.
കുറച്ചു നാള്‍ ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാന്‍ പ്രതികരിക്കാതിരുന്നത് ഒരു സഹോദരന്‍ മരിച്ച ആളിന്‍റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും സാബു പറയുന്നു. ഇനി അതു എന്റെ കയ്യില്‍ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും സാബു കമന്‍റില്‍ നല്‍കുന്നുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ