
ഹൈദരബാദ്: ബാഹുബലി സിനിമയില്‍ ജാതീയതയും വംശീയതയും ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് ആദ്യമായി മറുപടി നല്‍കി സംവിധായകന്‍ എസ്എസ് രാജമൗലി. ബാഹുബലി ആദ്യഭാഗത്തില്‍ വില്ലനായെത്തുന്ന കാലകേയന്റെയും പ്രാകൃതരായ കൂട്ടാളികളുടെയും കറുത്ത നിറം വംശീയതയാണ് സൂചിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗത്തില്‍ ക്ഷത്രിയരെ മാത്രം വീരന്‍മാരും മഹാന്‍മാരുമായി കാണിക്കുന്നതായും വിമര്‍കര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ചിത്രത്തില്‍ ജാതീയതയും വംശീയതയും ഉണ്ടെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്ന് രാജമൗലി പറഞ്ഞു. വിചിത്രമായ കാഴ്ച്ചപ്പാടുള്ളവര്‍ എല്ലായ്‌പ്പോഴും ഉണ്ടാവുമെന്നും സംവിധായകന്‍ പറഞ്ഞു. ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള വായനകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ സംവിധായകന്‍, ബാഹുബലിയ്ക്ക് 'ലയണ്‍ കിങ്' എന്ന ഡിസ്‌നിയുടെ ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണത്തിനും മറുപടി നല്‍കി.
ലയണ്‍ കിങ് മാത്രമല്ല ധാരാളം കഥകളില്‍ സമാനമായ സാഹചര്യമുണ്ടെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം. ദുഷ്ടന്‍മാരില്‍ നിന്നും സിംഹാസനം തിരിച്ചുപിടിക്കാനായി മകന്‍ ശ്രമിക്കുന്ന കഥകള്‍ നമ്മുടെ ഐതീഹ്യങ്ങളിലും ധാരാളമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ