കുഞ്ചാക്കോ ബോബൻ നായകനായ 'പ്രിയം' എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ നായർ. വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം മെൽബണിലാണ് താമസം.

ചില അഭിനേതാക്കൾ അങ്ങനെയാണ്, ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിക്കും പിന്നീട് അവരെ കാണാനാവില്ല. കുടുംബ ജീവിതവും വിദ്യാഭ്യാസവും ജോലിയും ഒക്കെയായി അവർ വെള്ളിത്തിരയോട് ബൈ പറയും. എന്നാൽ ചെയ്തുവച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഒരു നടിയാണ് ദീപ നായർ. പ്രിയം എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ നായികയായി എത്തിയ ദീപ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നിതാ ആറ്റുകാലിൽ പൊങ്കാലയിടാനും താരം എത്തി.

പ്രിയം സിനിമയ്ക്ക് ശേഷം തനിക്ക് ഇഷ്ടം പോലെ ലവ് ലെറ്ററുകളിൽ കിട്ടാറുണ്ടെന്ന് പറയുകയാണ് ദീപ നായർ ഇപ്പോൾ. "ഇഷ്ടം പോലെ കിട്ടിയിരുന്നു. അജു വർ​ഗീസ് വരെ അയച്ചിരുന്നു. അജു വിളിക്കുമായിരുന്നു. ഫോണിൽ സംസാരിച്ചിട്ടുണ്ട് ഞാൻ. ആ സമയത്ത് അജു ചെറുതാണ്. പണ്ടും ഇപ്പോഴും ഇൻസ്റ്റാ​ഗ്രാമിലും ഫേസ്ബുക്കിലും ആയാലും ആരൊക്കെ മെസേജ് അയക്കാറുണ്ടോ. അവർക്ക് മറുപടി കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഭയങ്കര സംഭവമാണത്. ഒരു സിനിമ മാത്രമാണ് ചെയ്തത്. ഇത്രയും ആൾക്കാർ ഇപ്പോഴും ഓർത്തിരിക്കുന്നു, മെസേജ് അയക്കുന്നു. സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളാണ്", എന്ന് ദീപ പറയുന്നു. ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

സനലിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രിയം 2000ലാണ് റിലീസ് ചെയ്യുന്നത്. ഹം ഹേ രാഹി പ്യാർ കേ എന്ന ഹിന്ദി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ അവതരിപ്പിച്ചത്. നിലവിൽ കുടുംബത്തോടൊപ്പം മെൽബണിലാണ് ദീപ നായർ. 23 വർഷമായി അവിടെ തന്നെയാണെന്ന് താരം പറയുന്നു. രണ്ട് കുട്ടികളുമുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming