
വിജയ് ചിത്രം സര്‍ക്കാര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ വിജയ്‍യുടെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റാണ് ചിത്രം നിര്‍മിക്കുന്നത്. അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി 63യാണ് ചിത്രം. ചിത്രത്തില്‍ എആര്‍ റഹ്മാന്‍ സംഗീതമൊരുക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുപോലെ ടി മഥുരാജ്, ജികെ വിഷ്ണു, റുബെന്‍, ലിറിസിസ്റ്റ് വിവേക് എന്നിവരടക്കം മെര്‍സല്‍ ടീം തന്നെ ചിത്രത്തിനൊപ്പമുണ്ടെന്നും വ്യക്തമായി കഴിഞ്ഞു.
എല്ലാം അറിഞ്ഞ സ്ഥിതിക്ക് എല്ലാവര്‍ക്കും ഇനി അറിയാനുള്ളത് ആരാണ് നായിക എന്നത് മാത്രമാണ്. ചിത്രത്തില്‍ നായികയാവുന്നവരുടെ പേരുകളില്‍ കീര്‍ത്തി സുരേഷ്, സാമന്ത, നയന്‍താര തുടങ്ങിയ പേരുകളായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്. ഗീതാ ഗോവിന്ദം ഫെയിം റശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികവയാവുക എന്നാണ്.
ട്വിറ്ററില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് നടി രശ്മിക മന്ദാനയുടെ പ്രതികരണം വന്നിരിക്കുകയാണ്. Dai..don’t give me expectations da..😂 എന്നായിരുന്നു നടിയുടെ പ്രതികരണം. വിജയ്‍യുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് ആരാധകര്‍ പങ്കുവച്ച ചിത്രങ്ങളും രശ്മിക പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ഇതൊരു യാഥാര്‍ഥ്യമാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രശ്മിക ട്വീറ്റ് ചെയ്യുന്നു. ഏകദേശം നായിക ഞാനാണെന്ന് ഉറപ്പിക്കുന്ന തരത്തില്‍ ഒഫീഷ്യല്‍ കണഫര്‍മേഷന്‍ കാത്തിരിക്കുന്നതായും രശ്മിക ട്വീറ്റ് ചെയ്തിട്ടുണ്ട്.