പുൽവാമ ഭീകരാക്രമണം; പാകിസ്താൻ അഭിനേതാക്കൾക്ക് ഇന്ത്യൻ സിനിമയിൽ വിലക്ക്

By Web TeamFirst Published Feb 18, 2019, 8:25 PM IST
Highlights

ഏതെങ്കിലും സംഘടന പാകിസ്താനിൽനിന്നുള്ള കലാകാരന്മാരുമായി സഹകരിക്കാൻ നിർബന്ധം പിടിക്കുകയാണെങ്കിൽ അവർക്കും വിലക്കേർപ്പെടുത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി റോണക് സുരേഷ് ജെയിൻ പറഞ്ഞു. 

ദില്ലി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ കലാകാർക്കും അഭിനേതാക്കൾക്കും ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ)ആണ് ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്. ഏതെങ്കിലും സംഘടന പാകിസ്താനിൽനിന്നുള്ള കലാകാരന്മാരുമായി സഹകരിക്കാൻ നിർബന്ധം പിടിക്കുകയാണെങ്കിൽ അവർക്കും വിലക്കേർപ്പെടുത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി റോണക് സുരേഷ് ജെയിൻ പറഞ്ഞു.

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരതയ്ക്കെതിരെ പോരാടാന്‍ എഐസിഡബ്ല്യുഎ രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ മഹാരാഷ്ട്ര നവ്നിര്‍മാൺ സേനയുടെ ഭീഷണിയെ തുടർന്ന് ആത്തിഫ് അസ്‌ലാം, റാഹത്ത് ഫത്തേഹ് അലിഖാൻ എന്നിവരുടെ ഗാനങ്ങൾ യുട്യൂബിൽ നിന്നും ടി സീരിസ് നീക്കം ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക്‌ ഇന്ത്യൻ സിനിമയിൽ നിന്ന്​ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  

click me!