'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല'; ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്‍റെ ഫസ്റ്റ്‍ലുക്ക്

Published : Dec 12, 2018, 06:38 PM ISTUpdated : Dec 13, 2018, 09:51 AM IST
'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല'; ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്‍റെ ഫസ്റ്റ്‍ലുക്ക്

Synopsis

പോളി വില്‍സണ്‍, ഇന്ദ്രന്‍സ്, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരയാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്

അണിയറയില്‍ ഒരുങ്ങുന്ന ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ ടൊവിനോ തോമസ്. 'നമുടെ പിള്ളാര്‍ടെ പടം' എന്ന് കുറിച്ചാണ് ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് ഫേസ്ബുക്കിലൂടെ ടൊവിനോ പുറത്ത് വിട്ടത്.

പോളി വില്‍സണ്‍, ഇന്ദ്രന്‍സ്, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജെ പിക് മൂവീസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വി ജി ജയകുമാറാണ്.  ജിബിറ്റ് ജോര്‍ജിന്‍റെ കഥയ്ക്ക് ജിനോയ് ജനാര്‍ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

രാകേഷ് നാരായണനാണ് ക്യാമറയ്ക്ക് പിന്നില്‍. സംഗീത സംവിധാനം ബിജിബാല്‍. കിണറ്റില്‍ കരയില്‍ രണ്ട് കോഴികള്‍ പോരിലേര്‍പ്പെടുന്നതാണ് ഫസ്റ്റ്‍ലുക്കില്‍ ഉള്ളത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ് ലെെനും നല്‍കിയിരിക്കുന്നു. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിലീപ്-മോഹൻലാൽ കോമ്പോ, 'ഭ.ഭ.ബ' എങ്ങനെയുണ്ട് ? പ്രേക്ഷകർ പറയുന്നു
'ഹ്വൊറോസ്റ്റോവ്സ്കി സിനിമകൾ പേഴ്സണൽ ഫേവറേറ്റ്'| Mini IG| IFFK 2025