സൈനിക പശ്ചാത്തലത്തില്‍ അടുത്ത ചിത്രം തെലുങ്കില്‍ നിന്ന്; 'ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്' ടീസര്‍

By Web TeamFirst Published Mar 4, 2019, 11:57 AM IST
Highlights

അദിവി സായ്കിരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പരാമര്‍ശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് അബ്ബൂരി രവി അഭിനേതാവായി അരങ്ങേറുകയാണ് ഓപറേഷന്‍ ഗോള്‍ഡ് ഫിഷിലൂടെ.

സൈനികപശ്ചാത്തലത്തിലുള്ള സിനിമകള്‍ക്ക് ബോക്‌സ്ഓഫീസില്‍ നല്ലകാലമാണ് ഇപ്പോള്‍. ഇന്ത്യന്‍ സൈന്യം 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കിയ ബോളിവുഡ് ചിത്രം 'ഉറി: ദി സര്‍ജിക്കല്‍' സ്‌ട്രൈക്ക് ബോക്‌സ്ഓഫീസില്‍ 250 കോടി നേടി തീയേറ്ററുകളില്‍ തുടരുകയാണ്. ഇപ്പോഴിതാ സൈനിക പശ്ചാത്തലത്തിലുള്ള മറ്റൊരു ചിത്രവും എത്തുകയാണ്. 'ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കില്‍ നിന്നാണ്.

അദിവി സായ്കിരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പരാമര്‍ശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് അബ്ബൂരി രവി അഭിനേതാവായി അരങ്ങേറുകയാണ് ഓപറേഷന്‍ ഗോള്‍ഡ് ഫിഷിലൂടെ. ചിത്രത്തില്‍ ഒരു ഭീകരവാദിയുടെ റോളിലാണ് രവി എത്തുക. 'സ്‌ക്രിപ്റ്റ് ഡിസൈനര്‍' എന്ന നിലയ്ക്കും ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. ആദി സായ്കുമാറാണ് ചിത്രത്തില്‍ നായകന്‍. അര്‍ജുന്‍ പണ്ഡിറ്റ് എന്ന എന്‍എസ്ജി കമാന്‍ഡോ ആയാണ് ആദിയുടെ കഥാപാത്രം.

ജയ്പാല്‍ റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ശ്രീചരണ്‍ പക്കാലയാണ്. സാഷ ഛേത്രി, അനീഷ് കുരുവിള, മനോജ് നന്തം, കാര്‍ത്തിക് രാജു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

click me!