
ദില്ലി: സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖം തിരിക്കാതെ സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും തനിയെ ഉള്ള ജീവിത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന ഉത്തരമാണ് തൃഷ നല്‍കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മകളാണ് തൃഷാല. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് 1996 ലാണ് റിച്ച ശര്‍മ മരിച്ചത്. അതിന് ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലാണ് തൃഷാല വളര്‍ന്നത്.
സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രത്യേകതയായ ആസ്ക് മി എനി ക്വസ്റ്റ്യന് തൃഷാലയ്ക്ക് ലഭിച്ചതില്‍ ഏറെയും വ്യക്തിപരമായ ചോദ്യങ്ങളാണ്. എന്നാല്‍ ഇവയോടൊന്നും മുഖം തിരിക്കാതുള്ള തൃഷാലയുടെ മറുപടികള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സഞ്ജയ് ദത്തിന്റെ മകളാണെന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തോട് സാധാരണ പോലെ തന്നെ തോന്നുന്നുവെന്നും, സഞ്ജയ് ദത്തിനോടൊപ്പമുള്ളപ്പോള്‍ പിതാവിനോടൊപ്പമാണെന്ന് തോന്നാറുള്ളെന്നും തൃഷാല മറുപടി നല്‍കുന്നു.
സാധാരണ പിതാവിന് ഒപ്പമുള്ളപ്പോള്‍ എന്താണോ തോന്നുന്നത് അത് തന്നെയാണ് തനിക്കും തോന്നുന്നതെന്ന് സഞ്ജയ് ദത്തിന്റെ മകള്‍ വിശദമാക്കുന്നു. പിതാവിന്റെ തമാശകള്‍ ഇഷ്ടമാണെന്നും തൃഷാല വിശദമാക്കുന്നു.
സഞ്ജയ് ദത്തിനേപ്പൊലെയാണോ അതോ റിച്ച ശര്‍മയേപ്പോലാണോയെന്ന ചോദ്യത്തിന് ദേഷ്യം പിതാവിന്റെതും കരുണയും സ്നേഹവും അമ്മയുടേതാണെന്നും തൃഷാല പ്രതികരിക്കുന്നു. എന്റെ സ്വഭാവത്തില്‍ രണ്ടു പേര്‍ക്കും വ്യക്തമായ സ്വാധീനമുണ്ടെന്ന് തൃഷാല പറയുന്നു.
പിതാവിനൊപ്പം വളരെ കുറച്ച് കാലം മാത്രം ചെലവിട്ടിട്ടുളള തൃഷാലയോട് മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടുള്ള ജീവിതത്തേക്കുറിച്ചും ആളുകള്‍ ചോദിക്കുന്നു. സ്വാഭാവിക ജീവിതം മാത്രമായാണ് തോന്നുന്നതെന്നും തുടക്കം മുതലേ അവര്‍ക്കൊപ്പം ഏറെ സമയം ചെലിട്ടിട്ടില്ല, ചെലവാക്കിയ സമയത്തേക്കുറിച്ച് ഓര്‍മകള്‍ കുറവാണെന്നും തൃഷാല പറയുന്നു.
മനശാസ്ത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദധാരിയായ തൃഷാല പിതാവിന്റെ പാത പിന്‍തുടരാന്‍ ഒരു താല്‍പര്യമില്ലെന്നും വ്യക്തമാക്കി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ