ട്രോളർമാരേ ഇതിലേ, ഇതിലേ; ട്രോള്‍ മത്സരവുമായി ഷാജി പാപ്പനും പിള്ളേരും

Published : Dec 14, 2017, 08:13 AM ISTUpdated : Oct 05, 2018, 12:29 AM IST
ട്രോളർമാരേ ഇതിലേ, ഇതിലേ; ട്രോള്‍ മത്സരവുമായി ഷാജി പാപ്പനും പിള്ളേരും

Synopsis

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്താന്‍ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ ട്രോളന്മാര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഷാജി പാപ്പനും പിള്ളേരും. രസകരമായ ട്രോളുകളൊരുക്കുന്നവര്‍ക്കൊരു മത്സരമൊരുക്കിയിരിക്കുകയാണ്  ആട് 2 വിന്റെ നിര്‍മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ്. ചിത്രത്തിലെ ഗാനമോ ട്രെയിലറോ ആസ്പദമാക്കി ചെയ്യുന്ന ഗംഭീര ട്രോളുകള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ നല്‍കുമെന്നാണ് ആട്2വിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്.

ചിത്രത്തിലെ പാട്ടും ട്രെയിലറും പുറത്തിറങ്ങിയപ്പോഴേക്കും സമൂഹമാധ്യമത്തില്‍ ട്രോളുകളുടെ മേളമായിരുന്നു. ഈ സാഹചര്യത്തിലാണ് മികച്ച ട്രോളന്മാരെ കണ്ടെത്താന്‍ മല്‍സരമൊരുക്കാന്‍ തീരുമാനിച്ചത്. 15,000 രൂപയും ഒപ്പം ഷാജി പാപ്പന്റെ മുണ്ടും ഫസ്റ്റ് ഷോ ടിക്കറ്റുമാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. ഒപ്പം മൂന്നു കൂട്ടര്‍ക്കും ഷാജി പാപ്പന്‍ മുണ്ടും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റും ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകള്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളുമുണ്ട്.

ട്രോള്‍ മല്‍സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ;

ആട് 2 'ട്രോൾ മത്സരം'

ആട്2 സോംഗ് / ട്രൈയിലറിലെ രംഗങ്ങൾ ആസ്പദമാക്കിയുള്ള ട്രോളുകളുടെ വൻപ്രവാഹം സോഷ്യൽ മീഡിയാ ആഘോഷമാക്കുമ്പോൾ ഫ്രൈഡേ ഫിലിം ഹൗസും ഒപ്പം ചേരുന്നു.

ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ ഞങ്ങൾ ഒരുക്കുകയാണ്.

ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പൻമുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകൾക്ക് ആകർഷകമായ ഗിഫ്റ്റുകൾ നൽകുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്റെ ഒഫിഷ്യൽ പേജിൽ പ്രസിദ്ധീകരിക്കുന്നതായിക്കും.

ശ്രദ്ധിക്കുക :

# മത്സരം ആരംഭിക്കുന്നത് ഇപ്പോൾ മുതൽ. ഡിസംബർ 21 ന് ഉച്ചയ്ക്ക് 12 മണി വരെ ടോളുകൾ അയക്കാം.

# ഒരാൾക്ക് എത്ര ട്രോളുകൾ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോൾ വേണം അയക്കാൻ. അയക്കുന്ന ട്രോളന്റെ പേര് മെൻഷൻ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്സാപ്പ് നമ്പറിൽ നിന്നു വേണം അയക്കാൻ.

# മത്സരത്തിനായി ട്രോളുകൾ അയക്കേണ്ട ഞങ്ങളുടെ വാട്ട്സാപ്പ് നമ്പർ +91 9745422555.

# നിലവിൽ ഇറങ്ങിയ ഒരു ട്രോൾ തന്നെ ( എക്സാറ്റ് കോപ്പി )ഒന്നി ലധികം പേർ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയും ചെയ്താൽ, അത് ആദ്യം ഫേസ് ബുക്കിൽ/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടർന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോൾ ഉണ്ടാക്കുമ്പോൾ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങൾ വൃണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.

അപ്പോൾ കളി തുടങ്ങുകയായി...
കപ്പ് ആര് കൊണ്ടുപോകും മക്കളേ...??

 

ആട് 2 വിന്‍റെ ട്രെയിലര്‍ കാണാം..

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്