കരയിപ്പിച്ച് കളഞ്ഞല്ലോ കുട്ടീ നീ; ട്രോളന്‍മാര്‍ക്ക് നന്ദി പറഞ്ഞ് ' ദീപ്തി ഐപിഎസ്'

Published : Sep 01, 2018, 04:08 PM ISTUpdated : Sep 10, 2018, 03:20 AM IST
കരയിപ്പിച്ച് കളഞ്ഞല്ലോ കുട്ടീ നീ; ട്രോളന്‍മാര്‍ക്ക് നന്ദി പറഞ്ഞ് ' ദീപ്തി ഐപിഎസ്'

Synopsis

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന എപ്പിസോഡുമായി ബന്ധപ്പെട്ട് വന്ന ട്രോളുകള്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി.

തിരുവനന്തപുരം:  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന എപ്പിസോഡുമായി ബന്ധപ്പെട്ട് വന്ന ട്രോളുകള്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി.

സൂരജ്, ദീപ്തി ഐപിഎസ് എന്നീ കഥാപാത്രങ്ങള്‍ മരിക്കുന്ന രീതിയിലായിരുന്നു 1524 എപ്പിസോഡുകള്‍ പിന്നിട്ട സീരിയലിന്‍റെ അവസാന എപ്പിസോഡുകളിലൊന്ന്. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. 

തുടര്‍ന്ന് സോഷ്യല്‍ മീഡിയയലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍ നിറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ പരസ്പരം സീരിയല്‍ വൈകീട്ട് ആറേ മുപ്പതിനാണ് പ്രക്ഷേപണം ചെയ്യുന്നത്. അടുത്ത അഞ്ച് എപ്പിസോഡുകള്‍ കൂടി കഴിയുന്നതോടെ സീരിയല്‍ അവസാനിക്കും എന്നാണ് അറിയിപ്പ്. 

സീരിയല്‍ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ട്രോളുകളും പരിഹാസങ്ങളും അവലോകനങ്ങളുമായി സോഷ്യല്‍ മീഡിയ സജീവമാണ്. രസകരമായ റിവ്യൂകളും പുറത്തുവരുന്നുണ്ട്. ഈ റിവ്യൂകള്‍ക്കും ട്രോളുകള്‍ക്കും നന്ദി പറയുകയാണ് ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍. ഫേസ്ബുക്ക് പേജില്‍ ചില ട്രോളുകളും ഗായത്രി പങ്കുവച്ചിട്ടുണ്ട്.

നേരത്തെ സീരിയലിന്‍റെ അവസാന എപ്പിസോഡിന് മുന്‍പ്  ഗായത്രി അരുണ്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. മൂന്നുകൊല്ലത്തോളം നീണ്ട പരമ്പരയ്ക്ക് പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് ഗായത്രി നന്ദി പറഞ്ഞു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും