'മൂത്തോന്' ആശംസ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; എതിര്‍പ്പുയര്‍ത്തി സോഷ്യല്‍ മീഡിയ

Published : Jan 15, 2019, 01:37 PM ISTUpdated : Jan 15, 2019, 02:33 PM IST
'മൂത്തോന്' ആശംസ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; എതിര്‍പ്പുയര്‍ത്തി സോഷ്യല്‍ മീഡിയ

Synopsis

പ്രീ-റിലീസ് പബ്ലിസിറ്റി തിരിച്ചടിച്ചതിനെത്തുടര്‍ന്ന് റിലീസിന് പിന്നാലെ 'ഒടിയന്‍' നേരിട്ട ആക്രമണങ്ങളില്‍, ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പരാതി ഉയര്‍ത്തിയിരുന്നു.  

നിവിന്‍ പോളി ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് 'ഒടിയന്‍' സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാവുന്ന 'മൂത്തോന്‍' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു ട്വിറ്ററില്‍ ഇട്ട കുറിപ്പിന് താഴെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ കമന്റ്.

'പ്രിയപ്പെട്ട ഗീതു, രാജീവ്, നിവിന്‍ പിന്നെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും. സിനിമ കാണാന്‍ കാത്തിരിക്കുന്നു' എന്നായിരുന്നു മഞ്ജു വാര്യരുടെ ട്വീറ്റ്. 

'സിനിമയെ പിന്തുണച്ച് ഈ മണിക്കൂറില്‍ (ഇത്ര നേരത്തേ) ട്വീറ്റ് ചെയ്യുന്നു. കൊള്ളാം, നന്നായിരിക്കുന്നു' എന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആദ്യ പ്രതികരണം. പിന്നാലെ പരിഹാസത്തിന്റെ ധ്വനിയില്‍ത്തന്നെ അടുത്ത കമന്റും വന്നു. 'സിനിമാ വ്യവസായത്തിന് മുന്നോട്ട് കുതിക്കാന്‍ നിങ്ങളെപ്പോലെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ഇത്തരത്തിലുള്ള പിന്തുണ വേണം, സൂപ്പര്‍ബ്' എന്നായിരുന്നു അത്.

എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ കമന്റിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ അനേകംപേര്‍ പ്രതികരണവുമായെത്തി. 'ഒടിയനെ'യും മഞ്ജു സപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ഒരു സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എന്തിനാണ് ഇത്തരത്തില്‍ കമന്റുകള്‍ ഇടുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോനോട് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. 

പ്രീ-റിലീസ് പബ്ലിസിറ്റി തിരിച്ചടിച്ചതിനെത്തുടര്‍ന്ന് റിലീസിന് പിന്നാലെ 'ഒടിയന്‍' നേരിട്ട ആക്രമണങ്ങളില്‍, ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പരാതി ഉയര്‍ത്തിയിരുന്നു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു നൂറ് ശതമാനവും കൈവിട്ടെന്നും ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന അവര്‍ ഒടിയനെ കൈവിട്ടെന്നുമൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും