കാവ്യയെ വെറുതെ വിടൂ, ലേബര്‍ റൂമിലെങ്കിലും സമാധാനം കൊടുക്കണം; പ്രതിഭ എംഎല്‍എ

Published : Sep 21, 2018, 02:59 PM IST
കാവ്യയെ വെറുതെ വിടൂ, ലേബര്‍ റൂമിലെങ്കിലും സമാധാനം കൊടുക്കണം; പ്രതിഭ എംഎല്‍എ

Synopsis

കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും ). എന്തായാലും ഇനിയെങ്കിലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക

ആലപ്പുഴ: പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കാവ്യാമാധവനും ദിലീപും. കാവ്യ അമ്മയാവാന്‍ പോകുന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.   നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രചാരണമാണ് ലഭിച്ചത്. എന്നാൽ ഇത്തരം വാർത്തകള്‍ക്കും പ്രചാരണത്തിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് കായംകുളം എംഎല്‍എ യു. പ്രതിഭ എംഎൽഎ.  കാവ്യയെ വെറുതെ വിടണമെന്നാണ് എംഎല്‍എ പറയുന്നത്.

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതുംഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും ). എന്തായാലും ഇനിയെങ്കിലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ- പ്രതിഭ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതുംഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു special നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു.

മുല്ലപ്പെരിയാർ വിസ്മൃതിയിലായി.ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു.മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു,കൃതാർത്ഥരായി.പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോൾ പീഢനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഢിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും ).

അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ selfie എടുത്ത് Post ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്. വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്‌. എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദി കേരള സ്റ്റോറി 2'വിന്‍റെ റിലീസ് തടഞ്ഞ സംഭവം; അടിയന്തര നീക്കവുമായി നിർമ്മാതാക്കൾ, ഡിവിഷൻ ബെഞ്ചില്‍ അപ്പീൽ നൽകി
പോരാട്ട വീര്യത്തോടെ മമ്മൂട്ടിയും മോഹൻലാലും, സാരഥിയായി കുഞ്ചാക്കോ; പേട്രിയറ്റ് സെക്കൻ്റ് ലുക്ക് എത്തി