
പുഴയിൽ മാത്രം ചിത്രീകരിച്ച പരിസ്ഥിതി ചിത്രമായ "പുഴയമ്മ" യുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സ്വാമി ബോധതീർത്ഥ(ശിവഗിരി മഠം)യുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ മോഹൻലാൽ "പുഴയമ്മ" എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.
ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരിച്ച "വിശ്വഗുരു"എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി ഗിന്നസ് റിക്കോർഡ് നേടിയ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന" പുഴയമ്മ" എന്ന ചിത്രത്തിൽ പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെൺകുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്നു. ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒപ്പം ഫെയിം ബേബി മീനാക്ഷി ഹോളിവുഡ് നടി ലിൻഡാ അർസാനിയോ എന്നിവർ പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു. തമ്പി ആന്റണി,പ്രകാശ് ചെങ്ങൽ, ഉണ്ണിരാജ,റോജി പി കുര്യൻ, കെപിഎസി ലീലാകൃഷ്ണൻ, അനി അരവിന്ദ്, ആഷ്ലി ബോബൻ,രാജേഷ് ബി, അജിത്ത്, മാസ്റ്റർ വിരാട് വിജീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഒപ്പം,പ്രശസ്ത സാമൂഹ്യ പ്രവർത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തനത്താൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബഹ്റിൻ സ്വദേശി ഫാത്തിമ അൽ മൻസൂരി അതിഥി താരമായി എത്തുന്നു.
പുഴ പരിസ്ഥിതിയും മഴപ്രളയവും വിഷയമാവുന്ന ഇന്ത്യോ അമേരിക്കൻ പ്രൊജക്റ്റായ "പുഴയമ്മ "യുടെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു.പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ , ജെ നന്ദകുമാർ എന്നിവരുടെ വരികൾക്ക് സഞ്ജയ് ചൗധരി, കിളിമാനൂർ രാമവർമ്മ,ജെന്നി ടേണർ എന്നിവർ സംഗീതം പകരുന്നു.
കല- മുരുകൻ എസ് കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടർ- സുബ്രഹ്‍മണ്യൻ സി ആർ, മേക്കപ്പ്- പട്ടണം റഷീദ്,വസ്ത്രലങ്കാരം- ഇന്ദ്രൻസ് ജയൻ,സ്റ്റിൽസ്- സന്തോഷ് വൈഡ് ആങ്കിൾ, സംവിധാന സഹായികൾ-- ബിജു ഗൗരീപതി, രാജേഷ് ബി, ക്രീയേറ്റീവ് കൺസൾട്ടന്റ് - പി മുരുകേഷ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ