ദീപക് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണപതി, അമീൻ, വിനീത് തട്ടിൽ, നയൻതാര ചക്രവർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഗോകുലം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കൃഷ്ണമൂർത്തിയും ഡ്രീംസ് ഓഫ് അജയ് വാസുദേവ് എന്ന ബാനറിൽ അജയ് വാസുദേവും ചേർന്ന് നിർമ്മിക്കുന്ന അടിപടലം കളി അഭ്യാസം എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ദീപക് ബാബു സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. പുക്കാട്ടുപടിയിലുള്ള ഗോകുലം സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. കോ പ്രൊഡ്യൂസഴ്സ് ബൈജു ഗോപാലൻ, വി സി പ്രവീൺ.
ഗണപതി, അമീൻ, വിനീത് തട്ടിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻതാര ചക്രവർത്തി. സെന്തിൽ കൃഷ്ണ, ധനശ്രീ സുധാകരൻ, പ്രമോദ് വെളിയനാട്, നോബി, നിതിൻ കാട്ടാക്കട, സഞ്ജു മധു, ജിഷ്ണു എന്നിവരും ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കും. സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ നായകനായ കില്ലർ, മോഹൻലാൽ നായകനായ "L367" എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ. ഇത് കൂടാതെ പ്രകമ്പനം സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന അടിപടലം കളി അഭ്യാസത്തിന് സംഗീതമൊരുക്കുന്നത് ബിബിൻ അശോക് ആണ്. എഡിറ്റർ: റിയാസ് കെ ബാദർ, ആർട്ട് ഡയറക്ടർ: നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രകരി, കോസ്റ്റ്യൂം ഡിസൈനർ - വെങ്കി, മേക്കപ്പ്- മനോജ് മനു, ആക്ഷൻ- സ്റ്റണ്ട് സിൽവ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുജയ് കുമാർ, ഫിനാൻസ് കൺട്രോളേഴ്‌സ് - ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി രവി, അസോസിയേറ്റ് ഡയറക്ടോഴ്സ് - റീസ് തോമസ്, ഷഫിൻ സുൾഫിക്കർ, അസോസിയേറ്റ് ക്യാമറാമാൻ- ഷഹനാസ് എൻ എ, സ്റ്റിൽസ്- ഷെയ്ൻ സബൂറ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്സ്, പിആർഒ - വാഴൂർ ജോസ്, ശബരി.

