ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

Published : Nov 12, 2018, 05:46 PM IST
ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

Synopsis

വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്നത് താരത്തിന്‍റെ ഓമനപ്പേരായി മാറി. ഇപ്പോഴിതാ ആ മസിലിന്‍റെ ഗുണം എന്തെന്ന് പാലക്കാട് എൻഎസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം അലയടിച്ചുയര്‍ന്നു

പാലക്കാട്: മലയാള വെള്ളിത്തിരയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്നത് താരത്തിന്‍റെ ഓമനപ്പേരായി മാറി.

ഇപ്പോഴിതാ ആ മസിലിന്‍റെ ഗുണം എന്തെന്ന് പാലക്കാട് എൻഎസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം അലയടിച്ചുയര്‍ന്നു.

താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാൽ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്‍റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി.

താരം തന്നെയാണ് വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചത്. ഏവരും നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

 

PREV
click me!

Recommended Stories

'ഒരു ദിവസത്തെ ആല്‍ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്‍ ലഭിക്കും, ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ'; രേണു സുധി
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് തിരിച്ചറിഞ്ഞ രജനിയും കമലും; വേര്‍പിരിഞ്ഞ പാതകള്‍ വീണ്ടും സന്ധിക്കുമ്പോള്‍