
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്‍ത പുലിമുരുകന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുകയാണ്. പീറ്റര്‍ ഹെയ്‍നിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയില്‍ മോഹന്‍ലാല്‍ ചെയ്‍ത ആക്ഷന്‍ രംഗങ്ങളാണ് പുലിമുരുകന്റെ ഹൈലറ്റ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഗ്രാഫിക്സ് രംഗങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇങ്ങനെ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിലൂടെ വൈശാഖും അഭ്യര്‍ഥിക്കുന്നു.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയരെ
ഇത് ഏറെ വേദനിപ്പിക്കുന്നു....
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ 'പുലിമുരുകൻ' എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക
സ്നേഹപൂർവം
വൈശാഖ്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ