രാഷ്‍ട്രീയത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്‍മി ശരത്കുമാര്‍

Web Desk |  
Published : Mar 12, 2018, 08:45 PM ISTUpdated : Jun 08, 2018, 05:44 PM IST
രാഷ്‍ട്രീയത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്‍മി ശരത്കുമാര്‍

Synopsis

രാഷ്‍ട്രീയത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്‍മി ശരത്കുമാര്‍

രാഷ്‍ട്രീയ പ്രവര്‍ത്തനത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്‍മി ശരത്കുമാര്‍. ഉടൻ വരുമെന്നല്ല. തീര്‍ച്ചയായും ഒരു ദിവസം രാഷ്‍ട്രീയ പ്രവേശനം നടത്തും. രാഷ്‍ട്രീയം മോശം വാക്കല്ല. സമൂഹത്തിന് നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന ആര്‍ക്കും  രാഷ്‍ട്രീയത്തിലേക്ക് വരാം. സിനിമയില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്‍തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ല- വരലക്ഷ്‍മി ശരത്കുമാര്‍ പറഞ്ഞു.

രാഷ്‍ട്രീയത്തിലേക്ക് വന്നാല്‍, സ്‍ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കകയെന്നും വരലക്ഷ്‍മി ശരത് കുമാര്‍ പറഞ്ഞു. രജനികാന്തിനും കമല്‍ഹാസനും മാത്രല്ല ഏതൊരാള്‍ക്കും രാഷ്‍ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്‍മി ശരത്കുമാര്‍ പറഞ്ഞു.

വിജയ്‍യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് വരലക്ഷ്‍മി ശരത്കുമാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയവയാണ് മറ്റ് സിനിമകള്‍.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍; 'ഭീഷ്‍മര്‍' മേക്കിംഗ് വീഡിയോ