
തമിഴ് നടന്‍ ശരത് കുമറിന്റെ മകളും നടിയുമായി വരലക്ഷ്മിയെ തട്ടികൊണ്ടു പോയി എന്ന തരത്തില്‍ വ്യാപകമായി ചിത്രവും വാര്‍ത്തയും പ്രചരിക്കുന്നു. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന വരലക്ഷ്മിയുടെ ചിത്രമാണു പ്രചരിക്കുന്നത്. കൈകള്‍ രണ്ടും കട്ടിലിനോടു ചേര്‍ത്തു കെട്ടി. വയ്മൂടി പേടിച്ചരണ്ട നിലയിലായിരുന്നു വരലക്ഷ്മി. ചിത്രം കണ്ട് സിനിമ ലോകം ഒന്നാകെ ഭയന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി നടി തന്നെ രംഗത്ത് എത്തി.
എന്തെങ്കിലും ക്യാമ്പയിനു വേണ്ടിയോ സിനിമ പ്രെമോഷനു വേണ്ടിയോ ഉള്ളതാവാം ചിത്രമെന്ന് ഉഹാപോഹവും പരന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്ത് എത്തി. താന്‍ സുരക്ഷിതയാണെന്നു താരം ട്വിറ്റിറില്‍ കുറിച്ചു. ട്വിറ്റിലൂടെ പരക്കുന്ന തന്‍റെ ചിത്രം പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമാണ് എന്നും വരലക്ഷ്മി ശരത് കുമാര്‍ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തു വിടും എന്നും നടി വ്യക്തമാക്കി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ