
ജോഷി മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നു വയനാടന്‍ തമ്പാന്‍ എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ്. പ്രോജക്ട് ഉറപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ടോമിച്ചന്‍ മുളകുപാടം പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.
ദിലീപ് നായകനാവുന്ന രാമലീലയ്ക്ക് ശേഷം വയനാടന്‍ തമ്പാനായിരിക്കും നിര്‍മ്മിക്കുക എന്നാണ് ടോമിച്ചന്‍ പറയുന്നത്. രാമലീലയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമ ഇതാവും. ഒരു മാസ് ആക്ഷന്‍ പടമായിരിക്കും. ഉദയ്കൃഷ്ണ ഇതിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഡേറ്റുകളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ