നടൻ റിയാസ് നര്‍മകലയുടെ കുറിപ്പ്.
മലയാളം ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിൽ ഒന്നാണ് മറിമായം. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിറ്റ്കോമുകളിൽ ഒന്നായാണ് മറിമായത്തെ കാണുന്നത്. പരമ്പരയിൽ മന്മഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റിയാസ് നര്‍മകലയാണ്. ഇപ്പോഴിതാ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തനിക്ക് ലഭിച്ച ഒരു ഹൃദ്യമായ അനുഭവം പങ്കുവെക്കുകയാണ് താരം. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി രണ്ട് എയര്‍ഹോസ്റ്റസുമാര്‍ വന്ന് ഒരു താങ്‌സ് കാര്‍ഡ് സമ്മാനിച്ചതിനെ കുറിച്ചാണ് റിയാസ് ഫെയ്‍സ്ബുക്കിൽ കുറിച്ചത് കുറിച്ചത്.
റിയാസ് നർമകല പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
''ഇന്ന് രാവിലെ 6 മണിക്ക് കണ്ണൂര് നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരത്ത് ഇറങ്ങാൻ നേരം എയർ ഹോസ്റ്റ്സ്മാരായ അനുമോൾ എന്ന കണ്ണൂർക്കാരി പെൺകുട്ടി അമോം എന്ന മണിപ്പൂരികുട്ടിയെ കൊണ്ട് ഒരു താങ്ക്സ് കാർഡ് സമ്മാനിച്ചു, വായിച്ചു നോക്കിയപ്പോൾ അനുമോൾ മൻമഥന്റെയും ക്ലീറ്റോയുടെയും ഒരു വലിയ ഫാൻ ആണെന്നും നേരിൽ കാണാൻ കഴിഞ്ഞതിലും എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്തതിനുള്ള നന്ദിയും ഇനിയും യാത്ര ചെയ്യാനും കണ്ടുമുട്ടാനും കഴിയട്ടെ എന്ന ആശംസകളും നേർന്നു കൊണ്ടായിരുന്നു.
പക്ഷെ ഇന്ന് ശരിക്കും എയർ ഇന്ത്യയ്ക്കു നന്ദി പറയേണ്ടത് ഞാനാണ്. കാരണം നാളിതു വരെയുള്ള യാത്രകളിലെല്ലാം തന്നെ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വൈകാതെ വിമാനം പുറപ്പെട്ടിട്ടില്ല, പക്ഷെ ഇന്ന് പറഞ്ഞതിൽ നിന്നും 5 മിനിറ്റ് മുമ്പേ തന്നെ എത്തുകയും ഒമ്പത് മണിയോടുകൂടി എനിക്ക് അളിയൻസിന്റെ ലൊക്കേഷനിൽ എത്താൻ കഴിഞ്ഞു. എയർ ഇന്ത്യക്കും അനുമോൾക്കും നന്ദി. പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി, ഇന്ന് വിമാനത്തിൽ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സഖാവും ഉണ്ടായിരുന്നു".
