ഇതാണ് 'അസുരനി'ലെ മഞ്ജു വാര്യര്‍; വെട്രിമാരന്‍ ചിത്രത്തിന് ഇന്ന് തുടക്കം

Published : Jan 26, 2019, 11:12 AM IST
ഇതാണ് 'അസുരനി'ലെ മഞ്ജു വാര്യര്‍; വെട്രിമാരന്‍ ചിത്രത്തിന് ഇന്ന് തുടക്കം

Synopsis

വെട്രിമാരന്‍ ഇതുവരെ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും ധനുഷ് ആയിരുന്നു നായകന്‍. 2007ല്‍ പുറത്തുവന്ന വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിലും 2011ല്‍ പുറത്തുവന്ന ആടുകളത്തിലും കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വട ചെന്നൈയിലും ധനുഷ് തന്നെ.  

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന വെട്രിമാരന്‍ സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ധനുഷ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'അസുരന്‍' എന്നാണ് ചിത്രത്തിന്‍രെ പേര്.

വെട്രിമാരന്‍ ഇതുവരെ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും ധനുഷ് ആയിരുന്നു നായകന്‍. 2007ല്‍ പുറത്തുവന്ന വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിലും 2011ല്‍ പുറത്തുവന്ന ആടുകളത്തിലും കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വട ചെന്നൈയിലും ധനുഷ് തന്നെ. വട ചെന്നൈയുടെ രണ്ടാംഭാഗം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനുമുന്‍പ് ധനുഷിനെത്തന്നെ നായകനാക്കി അസുരന്‍ ഒരുക്കാനായിരുന്നു വെട്രിമാരന്റെ തീരുമാനം.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്'; ഇഷ്‍ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന് ചോദ്യം, തപ്‍സി പന്നുവിന്‍റെ മറുപടി വൈറല്‍
"പലിശക്ക് ലോണ്‍ എടുത്തുകൊടുത്താല്‍ ഇവർ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകുന്നത് ഞാൻ കാണിച്ചുതരാം": രമേശ് പിഷാരടി