തെന്നിന്ത്യയെ ഞെട്ടിക്കാനൊരുങ്ങി വെട്രിമാരൻ- സിമ്പു കോമ്പോ; വടചെന്നൈ യൂണിവേഴ്‌സിൽ 'അരസൻ' ഒരുങ്ങുന്നു; പുത്തൻ പോസ്റ്റർ

Published : Oct 17, 2025, 08:18 AM IST
arasan directed by vetrimaaran starring simbu

Synopsis

വെട്രിമാരൻ സംവിധാനം ചെയ്ത് സിമ്പു നായകനാകുന്ന 'അരസൻ' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. 'വടചെന്നൈ' യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കലൈപ്പുലി എസ്. താണു ആണ്.

വെട്രിമാരൻ- സിമ്പു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'അരസന്റെ' പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ പ്രമോ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങീ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരൻ സിബുവിനെ നായകനാക്കി ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. വടചെന്നൈ യൂണിവേഴ്‌സിൽ വരുന്ന ചിത്രമാണ് അരസൻ. കൈയിൽ വടിവാളേന്തിയ സിമ്പുവിന്റെ ചിത്രമായിരുന്നു നേരത്തെ പുറത്തുവിട്ട ടൈറ്റിൽ പോസ്റ്ററിൽ ഉണ്ടായിരുന്നത്.

 

 

വടചെന്നൈ യൂണിവേഴ്‌സ്

വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും വടക്കൻ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരൻ എത്തുമ്പോൾ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ വളരെ വലിയ ബഡ്ജറ്റിലാവും ചിത്രമൊരുങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരൻറെ റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ എസ്.ടി.ആറിൻറെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിൻറെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിടുതലൈ പാർട്ട് 2 ആയിരുന്നു വെട്രിമാരന്റേതായി അവസാനമിറങ്ങിയ ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വാടിവാസൽ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌
തന്റെ വീടാണ് വിജയ് എന്ന് തൃഷ; തനിക്കവൾ രാജകുമാരിയെപ്പോലെയാണെന്ന് വിജയ്; ചർച്ചയായി ഇരുവരുടെയും പഴയ വാക്കുകൾ