
വിവാഹവേദിയിൽ തമാശകളില്ലെങ്കിൽ അത് എങ്ങനെ ന്യൂജനറേഷന്‍ വിവാഹം ആകും? വിവാഹം പോലെ ആയിരക്കണക്കിന് ചടങ്ങുകൾക്കും ‘മല്ലു’വിന് അവരുടെതായ രീതികളുണ്ട്. അതാണ് ഏവരും ഇഷ്ടപ്പെടുന്നതും. വലിയ ഉത്തരേന്ത്യൻ വിവാഹ മാമാങ്കങ്ങളിൽ നിന്ന് നടി അശ്വതി വാര്യരുടെയും അഭിലാഷ് ഉണ്ണികൃഷ്ണന്റെയും വിവാഹം വേറിട്ടുനിൽക്കുന്നതും ഇതുകൊണ്ടാണ്. അയാം എ മല്ലു എന്ന് തുടങ്ങുന്ന ഗാനമാണ് വീഡിയോയുടെ ഹൈലൈറ്റ്.
വിവാഹത്തിന്‍റെ വീഡിയോ ചുവടുകളുടെയും സ്വരങ്ങളുടെയും ഐക്യം പറയുന്ന പുതിയ പരീക്ഷണം കൂടിയാണ്. കുറഞ്ഞ സമയം കൊണ്ട് യൂട്യൂബിൽ പതിനായിരങ്ങൾ വീഡിയോ കണ്ടുകഴിഞ്ഞു. ‘മല്ലു’ രീതിയെ കേന്ദ്രമാക്കി ഇംഗ്ലീഷിലും മലയാളത്തിലുമായി ചിട്ടപ്പെടുത്തിയ വിരകൾക്കൊപ്പം വരനും വധുവും ബന്ധുക്കളും സുഹൃത്തുക്കളും ചുവടുവെക്കുന്ന വീഡിയോ ശരിക്കും മാറുന്ന മലയാളി കല്യാണത്തിന്‍റെ നേർക്കാഴ്ചയാണ്.
കതിർമണ്ഡപത്തില്‍ നാണത്തോടെ ചുവടുവച്ചു വരുന്ന വധൂസങ്കൽപത്തില്‍ നിന്ന് മാറി തകര്‍പ്പന്‍ ഡാൻസോടെ കടന്നുവരുന്ന വധുവിനെയും വീഡിയോയില്‍ കാണാം. മികച്ച പ്രതികരണങ്ങളും വീഡിയോയ്‍ക്ക് താഴെ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു. 2.32 മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. നീ താനെ എന്‍ പൊന്‍വസന്തം, മാലേ പൊഴുതിന്‍ മയക്കത്തിലെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തെന്നിന്ത്യയുടെ നായികയായത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ