
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഒട്ടേറെ താരങ്ങള്‍ ഈയിടെയായി രംഗത്തെത്തിയിരുന്നു. ഒടിവിലിതാ ബോളിവുഡിന്റെ സ്വന്തം സുന്ദരി വിദ്യാബാലനും തന്റെ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തുമാരി സുലിവിന്‍റെ പ്രദര്‍ശന വിജയത്തിനിടയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ തുറന്നു പറഞ്ഞത്. തടിച്ച ശരീരത്തിന്‍റെ പേരില്‍ മോട്ടി(തടിച്ചി) എന്ന വിളികള്‍ പലതവണ കേട്ടിട്ടുണ്ട്.
എവിടെപ്പോയാലും ആളുകള്‍ ശരീരത്തില്‍ ശ്രദ്ധിക്കുകയണ് ഇന്ന്. മോട്ടി എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അര്‍ത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്‍റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നന് വിദ്യാബാലന്‍ പറയുന്നു. ഞാന്‍ സന്തുഷ്ടയായി ഇരിക്കുമ്പോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണ്.
തന്റെ 20 ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിയേഷന് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും വിദ്യ പറയുന്നു. ടിവി ഷോയുടെ ഓഡിയേഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയരക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളലിലും കൂടുതലാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്ന് വിദ്യാബാലന്‍ പറയുന്നു. താങ്ങളെ അധികവും കണ്ടിരിക്കുന്നത് സ്ത്രീ കേന്ദ്രീകൃത സിനിമകളിലാണ്. ഇത്തരം സിനിമകളില്‍ താങ്കള്‍ തുടരുമോ അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ