കേരളത്തിന് ഇളയദളപതി വക ഭക്ഷ്യസാധനങ്ങള്‍; ആവേശത്തോടെ ആരാധകര്‍

Published : Aug 23, 2018, 04:06 PM ISTUpdated : Sep 10, 2018, 04:53 AM IST
കേരളത്തിന്  ഇളയദളപതി വക ഭക്ഷ്യസാധനങ്ങള്‍; ആവേശത്തോടെ ആരാധകര്‍

Synopsis

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ  വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു

പത്തനംതിട്ട: മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായവുമായി ഒരുപാട് സിനിമ താരങ്ങള്‍ രംഗത്ത് വന്നു. മലയാളി താരങ്ങളെ കൂടാതെ മറ്റ് ഭാഷകളില്‍ നിന്ന് കമലഹാസന്‍, സൂര്യ, കാര്‍ത്തി, പ്രഭാസ് എന്നിങ്ങനെ പലരും സാമ്പത്തികമായി കേരളത്തെ സഹായിച്ചു.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ  വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിജയ് തമിഴ്നാട്ടില്‍ നിന്ന് അയച്ച ഭക്ഷ്യസാധനങ്ങളും കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ലോറികള്‍ ആരാധകര്‍ സ്വീകരിച്ചത്.

14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വിജയ് അയച്ച ലോറി കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അറിയിച്ചിരിക്കുന്നത്. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രാജകീയ പ്രൗഢിയോടെ 'വിരോഷ്' വെഡിങ് റിസപ്ഷൻ; മൈസൂർ സിൽക്കിൽ തിളങ്ങി രശ്മിക, പരമ്പരാഗത ലുക്കിൽ വിജയ് ദേവരകൊണ്ട!
'ജയിക്കാൻ 6 പന്തില്‍ 126', തിരിച്ചാണെങ്കിലും നമ്മള്‍ പാടുപെടും മോനേയെന്ന് മോഹൻലാല്‍