വിജയ്‍യുടെ സര്‍ക്കാര്‍, ഗാനരംഗം ചോര്‍ന്നു

Published : Aug 12, 2018, 05:48 PM ISTUpdated : Sep 10, 2018, 03:30 AM IST
വിജയ്‍യുടെ സര്‍ക്കാര്‍, ഗാനരംഗം ചോര്‍ന്നു

Synopsis

മേഴ്സലിന്റെ തകര്‍പ്പൻ വിജയത്തിന് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ഭാഗം ലീക്കായതായിട്ടാണ് റിപ്പോര്‍ട്ട്. ലാസ് വെഗ‍സില്‍ വെച്ച് ചിത്രീകരിച്ച ഗാനരംഗമാണ് ലീക്കായത്.  

ഡാൻസ് മാസ്റ്റര്‍ ഷോബിയാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫര്‍. നിരവധി വിദേശ ഡാൻസര്‍മാരും ആ രംഗത്തുണ്ടായിരുന്നു. അവര്‍ വിജയ്‍യുടെ ഒപ്പം നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഗാനരംഗത്തിന്റെ 20 സെക്കൻഡ് ഭാഗമാണ് ലീക്കായിരിക്കുന്നത്. വിദേശ ഡാൻസര്‍മാര്‍ തന്നെയായിരിക്കും ഇതിനു പിന്നിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. വരലക്ഷ്‍മി ശരത്കുമാര്‍ ആണ് ചിത്രത്തിലെ നായിക. എ ആര്‍ റഹ്‍മാൻ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് അച്ഛന്റെ വിയോ​ഗ വേദനയിൽ 10-ാം ക്ലാസ് പരീക്ഷ; ഇന്ന് 10-ാം വാർഷികത്തിൽ ഡോ. ശ്രീലക്ഷ്മി മണി
പിക്സറിന്റെ പുതിയ മാജിക് 'ഹോപ്പേഴ്സ്'; മൃഗങ്ങളുടെ ലോകത്തേക്ക് ഒരു റോബോട്ടിക് സാഹസിക യാത്ര!