വിക്രം വേദ തെലുങ്കിലേക്ക്

By web deskFirst Published Jul 31, 2017, 10:59 PM IST
Highlights

ചെന്നൈ: സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ തെലുങ്കിലേക്ക്. തെലുങ്ക് സുപ്പര്‍ താരങ്ങളായ വെങ്കിടേഷും റാണ ദഗുപതിയുമാണ് തെലുങ്ക് റീമേക്കിനു പിന്നില്‍. എന്നാല്‍ സിനിമ എപ്പോള്‍ ചിത്രീകരണമാരംഭിക്കുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. മാധവന്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായി വേഷമിട്ട സിനിമയില്‍ ഗാങ്സ്റ്റര്‍ വേഷത്തിലാണ് വിജയ് സേതുപതിയെത്തിയത്.

തമിഴ്നാട്ടില്‍ ചിത്രം തിയേറ്ററുകള്‍ ഇളക്കിമറിച്ചതിനു പിന്നാലെ വെങ്കിടേഷ് റീമേക്കിനായി സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  പുഷ്കര്‍- ഗായത്രി ദമ്പതിമാര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനകം 40 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടിയത്.

സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ റീമേക്ക് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായി നിര്‍മ്മാതാവ് ശശികാന്ത് പറഞ്ഞു. ഒരേസമയം ആസ്വാദക നിരൂപണ പ്രശംസകള്‍ നേടിയ വിക്രം വേദ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.  
                                                                                                                                                                                                                                                                                                                                   

click me!