ആന്റി ഏജിംഗ് കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്.
ആന്റി ഏജിംഗ് കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി അവതാരക രഞ്ജിനി ഹരിദാസ്. പലതും ചെയ്ത് മുന്നോട്ടു പോകുമ്പോളായിരിക്കും താൻ വീഴുന്നതെന്നും അങ്ങനെ സംഭവിക്കുമ്പോൾ റിക്കവറി പണ്ടത്തെ പോലെ എളുപ്പമല്ലെന്നും രഞ്ജിനി പറയുന്നു. ''മൈക്രോ നീഡിലിങ്ങ് ചെയ്യുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ചെയ്തു. ഫേഷ്യൽ പോലും അധികം ചെയ്യാത്ത ആളാണ് ഞാൻ. സ്കിൻ ബൂസ്റ്റേർസ് ഞാൻ ട്രൈ ചെയ്തു. അതെനിക്ക് നല്ല മാറ്റം കൊണ്ട് വന്നു. വേദന ഉണ്ടായിരുന്നു. പക്ഷേ, ചർമത്തിന് ഗുണം ചെയ്തു.
വെൽനെസ് കാര്യങ്ങളിൽ ഞാനിന്ന് ശ്രദ്ധ നൽകാറുണ്ട്. റെഡ് ലൈറ്റ് തെറാപ്പി ചെയ്യും. ജിമ്മിൽ പോകും. ഇതൊക്കെ ചെയ്ത് വളരെ മനോഹരമായി ജീവിതം മുന്നോട്ട് പോകുമ്പോൾ ഞാൻ ബാത്ത്റൂമിൽ വീഴും. അതോടെ ഇത്രയും നാൾ ചെയ്തതെല്ലാം കുളമാകും. പ്രായമാകുമ്പോൾ റിക്കവറി ആണ് പ്രശ്നം. ഞാനെപ്പോഴും വീഴുന്ന ആളാണ്. എന്റെ വെകിളിത്തരം കുറച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കും. കാരണം ഞാനെപ്പോഴും വീഴുന്നു. റിക്കവറി പഴയത് പോലെ നടക്കുന്നില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രഞ്ജിനിയെ കാണാൻ 44 വയസ് തോന്നിക്കുന്നില്ല എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം ഞാനൊരു ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു പെൺകുട്ടി വന്ന് കണ്ണിന് താഴെയുള്ള ലൈനുകൾ നോക്കൂ, എന്തുകൊണ്ട് ബോടോക്സ് ചെയ്യുന്നില്ലെന്ന് ചോദിക്കാൻ ധൈര്യം കാണിച്ചു. എന്തിന്, ഇത് സ്വാഭാവികമാണെന്നാണ് ഞാൻ പറഞ്ഞത്.
ഇപ്പോൾ ഞാനെന്നിൽ കുറേ പണം ചെലവഴിക്കുന്നുണ്ട്. പണ്ട് സെറ്റിൽഡ് ആകാനായിരുന്നു പണം ചെലവഴിച്ചത്. ജീവിതത്തിന്റെ വേഗത കുറച്ച് ആസ്വദിക്കാനാണ് ഇന്ന് ഞാനിഷ്ടപ്പെടുന്നത്. പ്രായം എന്നെ ഇമോഷൻലെസ് ആക്കുന്നുണ്ട്. പ്രായമാകുമ്പോൾ ഡിറ്റാച്ച്മെന്റാണ് എനിക്ക് വേണ്ടത്'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ രഞ്ജിനി ഹരിദാസ് പറഞ്ഞു.














