സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ഡിക്ഷണറി; വിമര്‍ശനവുമായി വിനയ്‌ഫോര്‍ട്ട്

By Web DeskFirst Published Dec 12, 2016, 11:45 AM IST
Highlights

സീനിയര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി ഇടപെടുന്നുണ്ടോ എന്നറിയില്ല. എന്നാല്‍ പുതിയ സിനിമകളിലെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ സിനിമ ഒരു കലാരൂപമാണെന്ന ബോധമില്ലാതെയാണ്. ഞാനൊരു ആക്ടറാണ്. പാന്റ്‌സും ഷര്‍ട്ടും കോട്ടുമിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്കാഗ്രഹമില്ല. സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോള്‍ ഒരു ആക്ടര്‍ക്ക് ആ സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കേണ്ടി വരും.

പന്നി, പട്ടി, പണ്ടാരം, കോപ്പ് തുടങ്ങിയ വാചകങ്ങളൊന്നും ഇപ്പോള്‍ സിനിമയില്‍ പറയാനാവില്ല. ഒരു ചേരിയിലുള്ള മനുഷ്യന്‍ സഭ്യമായ ഭാഷയിലാണോ സംസാരിക്കുന്നത്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ അച്ചടി ഭാഷ സംസാരിക്കില്ല. സ്ത്രീകളും കുട്ടികളുമെല്ലാം സിനിമയുടെ പ്രേക്ഷകരാണ്. അവര്‍ക്ക് മുന്നില്‍ തെറി വിളിക്കുന്നതിനോട് വിയോജിപ്പുണ്ട്. പക്ഷേ ഒരു കഥാപാത്രം സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ നിയന്ത്രണങ്ങളാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നും വിനയ് വിമര്‍ശിക്കുന്നു.

ഫിലിം മേക്കിംഗിനെ മാത്രമല്ല, മുഴുന്‍ കലാരൂപങ്ങളെയും സെന്‍സറിംഗ് ബാധിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ ദേശിയഗാനത്തോട് ബഹുമാനമുണ്ട്. എന്നാല്‍ അത് മനസിലാണ്. ഒന്നും അടിച്ചേല്‍പ്പിക്കരുത്. വ്യക്തിപരമായ ചോയിസാണ് അതെന്നും സിനിമയ്ക്ക് മുന്‍പ് ദേശയഗാനം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച വിവാദത്തോട് വിനയ് പ്രതികരിച്ചു. വിനയ് ഫോര്‍ട്ടിന്റെ കിസ്മത്, ഗോഡ്‌സെ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര ചച്ചിത്രോത്സവത്തില്‍  പ്രദര്‍ശിപ്പിക്കുന്നുണ്ട്.

click me!