
തിരുവനന്തപുരം: സിനിമാതാരങ്ങള്‍ ചലചിത്രമേളകള്‍ക്ക് എത്തുന്നത് പുതുമയെ അല്ല. പക്ഷേ യുവതാരം അനാര്‍ക്കലിക്ക് ഈ മേള പുതുമകളുടെത് മാത്രമാണ്.ആനന്ദം സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടയിലാണ് അനാർക്കലി കൂട്ടുകാരുമായി എത്തിയത്
വളണ്ടിയറായി വിലസിയ മേളനഗരിയില്‍ ആനാര്‍ക്കലി ഇക്കുറി എത്തിയത് താരമായി. വന്നിറങ്ങിയപ്പോള്‍ തന്നെ ഫോട്ടോ ഫ്ലാഷുകള്‍, ക്യാമറപ്പട. അങ്ങനെ പതിവില്ലാത്ത് എല്ലാം കണ്ടപ്പോള്‍ അമ്പരപ്പ്
ആദ്യ സിനിമയായ ആനന്ദത്തിലെ പോലെ എപ്പോഴും സുഹൃത്തുക്കളുമായി അടിച്ചുപൊളിച്ചു നടക്കാനാണിഷ്ടം. സിനിമാ അഭിനയവും പഠനവും എല്ലാം ഒന്നിച്ചുകൊണ്ടുപോകാനാണ് തീരുമാനം
നമ്പര്‍ 1 സ്നേഹതീരം എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ലക്ഷ്മിയുടെ കുഞ്ഞനുജത്തിയാണ് ആനാര്‍ക്കലി. മമ്മൂട്ടിയുടെ മകളായി വേഷമിട്ട ചേച്ചി അനിയത്തിയുടെ അഭിയനത്തെകുറിച്ച് നല്ലത് പറഞ്ഞെന്ന് അനാര്‍ക്കലി.
വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് ശേഷം സിനിമയുടെ പുതിയ പാഠങ്ങള്‍ കണ്ടാസ്വദിക്കാന്‍ തീയേറ്ററിലേക്ക് നീങ്ങി യുവതാരം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ