ശ്രീജിത് രവി നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്ന് വിനീത് ശ്രീനിവാസന്‍

By Web DeskFirst Published Sep 5, 2016, 10:05 AM IST
Highlights

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും നഗ്നത കാട്ടുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത് രവി നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. 

ശ്രീജിത്ത് രവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനിടയില്ലെന്ന്  സുഹൃത്ത് സിജി മനോജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വിനീത് ശ്രീനിവാസന്‍ തനിക്ക് പരിചയമുള്ള ശ്രീജിത് രവി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല,ജീവിതത്തില്‍ നല്ല പെരുമാറ്റവും സ്വഭാവമുള്ള ആളായിരുന്നു ശ്രീജിത് രവിയെന്നും വിനീത് പറയുന്നു. അദ്ദേഹവുമായുള്ള അനുഭവം വച്ച് പറയുകയാണെങ്കില്‍ മോശമായി ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ല. 

ശ്രീജിത് രവി നിരപരാധിയാണെന്നാണ് വിശ്വാസം. കുട്ടികളോട് മോശമായി പെരുമാറിയത് ആരാണെങ്കിലും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസന്‍.

click me!