
ദില്ലി: മാധ്യമങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി അനുഷ്ക ശർമ രംഗത്ത്. തന്‍റെ പുതിയ ചിത്രം ഫില്ലൗരി നിർമിക്കുന്നത് വിരാട് കോഹ്ലിയാണെന്ന റിപ്പോർട്ടുകൾക്കെതിരേയാണ് നടി വിമർശനമുന്നയിച്ചത്. ഉറവിടങ്ങളെ ഉദ്ധരിച്ചു വാർത്ത നൽകുന്നവർ സത്യം മനസിലാക്കാൻ ശ്രമിക്കണമെന്ന് ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ അനുഷ്ക കുറ്റപ്പെടുത്തുന്നു.
ഫോക്സ് സ്റ്റാർ ഹിന്ദിയും ക്ലീൻ സ്റ്റേറ്റ് ഫിലിംസും ചേർന്നാണ് ഫില്ലൗരി നിർമിക്കുന്നത്. ചാനലുകളും വെബ്സൈറ്റുകളും പത്രങ്ങളും എന്തെങ്കിലും അവകാശപ്പെടുന്നതിനു മുന്പ് കാര്യങ്ങൾ മനസിലാക്കൂ. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇത്തരം വ്യാജ വാർത്തകൾ നൽകുന്നതിലൂടെ എന്‍റെയും സഹപ്രവർത്തകരുടെയും അധ്വാനം അപമാനിക്കപ്പെടുകയാണ്- അനുഷ്ക വിമർശിച്ചു. അനുഷ്കയുടെയും സഹോദരന്‍റെയും ഉമസ്ഥതതയിലുള്ള നിർമാണ കമ്പനിയാണ് ക്ലീൻ സ്റ്റേറ്റ് ഫിലിംസ്. അൻഷായ് ലാൽ സംവിധാനം നിർവഹിക്കുന്ന ഫില്ലൗരി അടുത്തമാസം 24നാണ് തീയറ്ററിലെത്തുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ