ഏറ്റവും വലിയ ശത്രുവിന്‍റെ മകളെ വധുവാക്കാന്‍ വിശാല്‍

By Web DeskFirst Published Feb 11, 2018, 10:53 AM IST
Highlights

ചെന്നൈ: തമിഴ് സിനിമാ താരം വിശാല്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്ത കോളിവുഡില്‍ ശക്തമാണ്. സിനിമാ രംഗത്തെ വിശാലിന്‍റെ ഏറ്റവും വലിയ ശത്രുവിന്‍റെ മകളാണ് വധു എന്നാണ് ഇതിനൊപ്പം വരുന്ന ഗോസിപ്പ്.  തമിഴകത്തെ സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാറിന്‍റെ മകള്‍ വരലക്ഷ്മിയാണ് വിശാലിന്‍റെ വധുവത്രെ. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. 

നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം തന്‍റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നും വിശാല്‍ പറഞ്ഞു. വധുവിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല. 

തമിഴ് സിനിമാ ലോകത്ത് വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെയിരെ ശരത് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഏതായാലും ശത്രുത മറന്ന് വിശാലിന് തന്റെ മകളെ കൈപിടിച്ചു നല്‍കാന്‍ ശരത് കുമാര്‍ തയ്യാറാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.

click me!