അമലയുമായുള്ള വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് വിഷ്ണു വിശാല്‍

Published : Dec 01, 2018, 08:39 PM ISTUpdated : Dec 01, 2018, 08:42 PM IST
അമലയുമായുള്ള വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് വിഷ്ണു വിശാല്‍

Synopsis

അടുത്തിടിയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒടുവില്‍ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു.   

ചെന്നൈ: രാക്ഷസന്‍ സിനിമ തരംഗമായതോടെ തമിഴ്നാട്ടില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു നടന്‍ വിഷ്ണു വിശാല്‍. ആരാധകര്‍ കൂടിയതോടെ ഗോസിപ്പ് കോളത്തിലും ഇപ്പോള്‍ വിഷ്ണുവാണ് താരം. രാക്ഷസനില്‍ തനിക്കൊപ്പം നായികയായെത്തിയ അമല പോളുമായി ചേര്‍ന്നാണ് ഇപ്പോള്‍ വിഷ്ണുവിനെ കുറിച്ച് ഗോസിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍. 

അടുത്തിടിയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എ എല്‍ വിജയില്‍നിന്ന് അമല പോളും വിവാഹമോചനം നേടിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒടുവില്‍ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു. ഗോസിപ്പുകള്‍ തള്ളിയ വിഷ്ണു ഇത്തരം അസംബന്ധങ്ങള്‍ ഒഴിവാക്കണമെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളും മനുഷ്യരാണ്. തങ്ങള്‍ക്കും കുടുംബമുണ്ടെന്നും വിഷ്ണു കുറിച്ചു. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി