പ്രിയങ്കയുടെയും നിക്കിന്‍റെയും 'മുബൈ രാത്രികള്‍'; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

By Web TeamFirst Published Nov 27, 2018, 5:14 PM IST
Highlights

നിക്കിന്‍റെ സഹോദരന്‍ ജോ ജൊനാസും കാമുകി സോഫി ടര്‍ണറും ഇരുവര്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ചിത്രങ്ങള്‍ നിക്ക് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

മുംബൈ: പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസിന്‍റെയും ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുകയാണ്. മുംബൈയിലെ ജുഹു റെസ്റ്റോറന്‍റില്‍ ഒരുക്കിയ വിരുന്നില്‍ ആലിയ ഭട്ട്, പരിണീതി ചോപ്ര തുടങ്ങിയവരും പങ്കെടുത്തു. 

നിക്കിന്‍റെ സഹോദരന്‍ ജോ ജൊനാസും കാമുകി സോഫി ടര്‍ണറും ഇരുവര്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ചിത്രങ്ങള്‍ നിക്ക് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'മുംബൈ രാത്രികള്‍' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. തിരക്കഥാകൃത്ത് മുഷ്താഖ് ഷെയ്ഖിനെയും ചിത്രത്തില്‍  കാണാം. പീച്ച് നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രം ധരിച്ചാണ് പ്രിയങ്ക പാര്‍ട്ടിയ്ക്ക് എത്തിയത്. 

അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങളില്‍നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

click me!