ആഘോഷമാക്കാൻ തല, വിശ്വാസത്തിന്റെ മോഷൻ പോസ്റ്റര്‍

By Web TeamFirst Published Nov 26, 2018, 12:36 PM IST
Highlights

തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ക്ക് ആഘോഷമാക്കാൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ക്ക് ആഘോഷമാക്കാൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

click me!