അശ്ലീല കമന്‍റ്; സംവിധായകന്‍ ഒമര്‍ ലുലുവിനെ സിപിസിയില്‍ നിന്ന് പുറത്താക്കി

Published : Nov 29, 2017, 07:55 PM ISTUpdated : Oct 05, 2018, 01:21 AM IST
അശ്ലീല കമന്‍റ്; സംവിധായകന്‍ ഒമര്‍ ലുലുവിനെ സിപിസിയില്‍ നിന്ന് പുറത്താക്കി

Synopsis

കൊച്ചി: ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെണ്‍കുട്ടിയോട് അശ്ലീലകരമായ കമന്‍റ് പോസ്റ്റ് ചെയ്തതിന് സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും പറത്താക്കി. 
ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനാണ് ഒമര്‍. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിന് കീഴിലിട്ട കമന്റിന് മറുപടി പറയവെയാണ് ഒമര്‍ പുലിവാല് പിടിച്ചത്. തന്റെ സിനിമയെ വിമര്‍ശിച്ച ഒരാള്‍ക്ക് പിന്തുണ നല്‍കിയ പെണ്‍കുട്ടിയ്ക്കായിരുന്നു ഒമറിന്റെ മറുപടി.

ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി സിനിമാ പാരഡീസോ ക്ലബിലിട്ട പോസ്റ്റിന് കീഴിലാണ് കമന്റ്. കറന്റ് കാശെങ്കിലും മുതലാകുമോ ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയം എന്ന മനു വര്‍ഗീസിന്റെ കമന്റിന് ‘പൊളിച്ചു’ എന്നാണ് അഭിരാമി ആമി കമന്റ് ചെയ്തത്. ഇതിന് മറുപടിയായാണ് അശ്ലീല ചുവയുള്ള കമന്റ് ഒമര്‍ പോസ്റ്റ് ചെയ്തത്.

അശ്ലീല കമന്‍റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഒമറിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത്. ഫെയ്‌സ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഒമര്‍ സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞു. എന്നാല്‍ സ്ത്രീവിരുദ്ധത, ലൈംഗികത എന്നിവ പോസ്റ്റ് ചെയ്യുന്ന യൂസേഴ്സിനെ പുറത്താക്കണമെന്ന ഗ്രൂപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബില്‍നിന്ന് പുറത്താക്കി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആഗോള സിനിമാരംഗത്ത് വിപ്ലവം കുറിക്കാൻ പ്രഭാസ്, സിനിമ മോഹികൾക്കായി 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നു
റിലീസിന് തയ്യാറായി ചാമ്പ്യൻ, ലിറിക്കല്‍ വീഡിയോ പുറത്ത്