ഒരു 200 കോടി ചിത്രം ചെയ്യണമെന്നുണ്ട്: ആസിഫ് അലി

Web Desk |  
Published : Jun 11, 2018, 10:46 PM ISTUpdated : Jun 29, 2018, 04:28 PM IST
ഒരു 200 കോടി ചിത്രം ചെയ്യണമെന്നുണ്ട്: ആസിഫ് അലി

Synopsis

മന്ദാരമാണ് ആസിഫിന്‍റെ അടുത്ത റിലീസ്

കരിയറിന്‍റെ തുടക്കത്തില്‍ ചെയ്‍ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയങ്ങള്‍ അകന്നുനിന്ന ഒരു കാലമുണ്ടായിരുന്നു ആസിഫ് അലിക്ക്. നായകനായി എത്തിയ പല ചിത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്താതെ ബോക്‍സ്ഓഫീസില്‍ വീണുപോയ കാലം. ഇപ്പോള്‍ കരിയര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ പക്ഷേ ആസിഫ് പഴയ പരാജയകാലം മറികടന്നിട്ടുണ്ട്. പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആദ്യകാലത്തേക്കാള്‍ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട് ഇപ്പോള്‍. ഏറ്റവുമൊടുവിലെത്തിയ ബിടെക് പ്രേക്ഷകപ്രീതി നേടി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്നുണ്ട്. വിജേഷ് വിജയ്‍യുടെ മന്ദാരമാണ് ആസിഫിന്‍റെ അടുത്ത റിലീസ്. ഒരു താരം എന്നതിനേക്കാള്‍ നടനെന്ന നിലയിലുള്ള വളര്‍ച്ചയിലാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പറയുന്നു ആസിഫ്.

"ഇപ്പോള്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ നന്നാക്കാനാവുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വൈവിധ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കാറ്," ആസിഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പഴയകാലം കടന്നുവരുന്ന ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ അത്തരത്തിലുള്ള ഒരു ചിത്രത്തിന്‍റെയും ഭാഗമല്ല താനെന്ന് പറയുന്നു ചോദ്യത്തിന് മറുപടിയായി ആസിഫ്. എന്നാല്‍ അത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും. "ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്", ആസിഫ് പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍