മൂന്ന് കോടിയുടെ ചെക്ക് തട്ടിപ്പ് കേസില്‍ നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്

Published : Oct 15, 2019, 12:00 PM IST
മൂന്ന് കോടിയുടെ ചെക്ക് തട്ടിപ്പ് കേസില്‍ നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്

Synopsis

അമീഷയും ബിസിനസ് പങ്കാളിയായ കുനാലും സിനിമ നിര്‍മ്മിക്കാനെന്ന പേരിലാണ് പണം വായ്പ വാങ്ങിയത്. 

റാഞ്ചി: ചെക്ക് തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ  പരാതിയിലാണ് റാഞ്ചി പൊലീസ്  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും ഒരു സിനിമ നിര്‍മ്മിക്കാനായാണ് 2.50 കോടി രൂപ അജയ് കുമാറിന്‍റെ പക്കല്‍ നിന്നും വാങ്ങിയത്. 2018 -ല്‍ സിനിമ റിലീസായ ശേഷം പണം തിരികെ നല്‍കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ 2018- ല്‍ സിനിമ റിലീസായില്ല. പണം ആവശ്യപ്പെട്ട് അമീഷ പട്ടേലിനെ സമീപിച്ചപ്പോള്‍ 3 കോടി രൂപയുടെ ചെക്ക് നല്‍കിയെന്നും എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്നും അയജ് കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

അമീഷയും കുനാലും തന്‍റെ ഫോണ്‍ കോളുകള്‍ അവഗണിച്ചെന്നും വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും തുടര്‍ന്ന്  കഴിഞ്ഞ വര്‍ഷം താരത്തിനെതിരെ റാഞ്ചി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നെന്നും  അജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മറ്റൊരു തട്ടിപ്പ് കേസും നടിക്കെതിരെ റാഞ്ചി കോടതിയിലുണ്ട്. പണം കൈപ്പറ്റിയ ശേഷം പങ്കെടുക്കാമെന്നേറ്റ പരിപാടിയില്‍ നിന്നും അമീഷ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് നടിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആദ്യഭാ​ഗം 28 കോടിയിൽ തുടങ്ങി, നേടിയത് 1300 കോടി; ധുരന്ധർ 2 എണ്ണിയത് 100 കോടി മുതൽ ! കളക്ഷൻ റിപ്പോർട്ട്
250 മില്യൺ പേർ വിധി എഴുതി, ജനപ്രീതിയിൽ ഒന്നാമത് അനശ്വര രാജൻ ! അതും രൺവീർ സിങ്ങിനെ കടത്തിവെട്ടി