
ഉദയ്‌പൂര്‍: ഒരു വിവാഹത്തിനായി 200ഓളം ചാര്‍ട്ടേഡ് വിമനങ്ങള്‍ പറന്നുയരുക. പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ മുന്‍ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ അടക്കമുള്ള അതിഥികളെത്തുക. വേദിയില്‍ നൃത്തംവെച്ച് ബോളിവുഡ് താരങ്ങള്‍. പണക്കൊഴുപ്പിന്‍റെയും ആഡംബരത്തിന്‍റെയും ആഘോഷമാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം.
രാജസ്ഥാനിലെ ഉദയ്‌പൂര്‍ പാലസില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഒരുക്കിയ വേദിയിലാണ് ഒരാഴ്‌ച്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍. ഫാര്‍മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരാമല്‍ എന്‍റര്‍പ്രൈസസിന്‍റെ ചെയര്‍മാനായ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് പിരാമലാണ് വരന്‍. ആഡംബരം കൊണ്ട് ലോകം അമ്പരന്ന വിവാഹ ചടങ്ങിലെ പ്രത്യേക ആകര്‍ഷണമായിരുന്നു നിതാ അംബാനിയുടെ നൃത്തം.
"
നിതാ അംബാനി മാത്രമല്ല, സാക്ഷാല്‍ ഹിലരി ക്ലിന്‍റണ്‍ വരെ വിവാഹ മാമാങ്കത്തിന് ആവേശം കൂട്ടി ചുവടുകള്‍ ചലിപ്പിച്ചു. ഒപ്പം വിശിഷ്‌ടാതിഥികളുടെ വമ്പന്‍ നിരയും നൃത്തംവെച്ചു.
"
"
അങ്ങനെ ആഡംബരത്തിന്‍റെ അവസാന വാക്കാകുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം.
"
വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. ഹിന്ദുസ്ഥാന്‍ യൂണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് 2012ലാണ് അജയ് പിരാമല്‍ ഈ വീട് സ്വന്തമാക്കിയത്. പിന്നീട് ഇത് മോടിപിടിപ്പിക്കാനും കോടികള്‍ ചിലവിട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ