ഡബ്യുസിസി തുറന്ന പോരിന്: 'അമ്മ' പ്രതിരോധത്തിൽ

Published : Oct 14, 2018, 08:36 AM IST
ഡബ്യുസിസി തുറന്ന പോരിന്: 'അമ്മ' പ്രതിരോധത്തിൽ

Synopsis

ഡബ്യുസിസി അംഗങ്ങളുടെ ആരോപണങ്ങൾ എക്സിക്യൂട്ടീവ് യോഗം വിളിച്ചേക്കും അ‍ച്ചനക്കെതിരായ തെളിവുകൾ പുറത്തു വിടും  

കൊച്ചി: ഡബ്യുസിസി തുറന്ന പോരിന് എത്തിയതോടെ താര സംഘടനയായ അമ്മ പ്രതിരോധത്തിൽ ആയി .ആരോപണം ചർച്ച ചെയ്യാൻ അമ്മ ഉടൻ യോഗം വിളിച്ചേക്കും .അതെ സമയം അർച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി .ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

അമ്മയിലെ അംഗങ്ങൾ ആയ പാർവതി, രേവതി, പദ്മപ്രിയ എന്നിവർ ആരോപണങ്ങളുമായി എത്തിയതോടെ തീർത്തും പ്രതിരോധത്തിൽ ആണ് താര സംഘടന. ഓഗസ്റ് 7നു നടന്ന ചർച്ചയും വാർത്ത സമ്മേളനവും പ്രഹസനം മാത്രമായിരുന്നെന്നാണ് ഡബ്യുസിസി യുടെ ആരോപണം.

അമ്മയിൽ ദിലീപിന്‍റെ അംഗത്വം സംബന്ധിച്ച് ഇത് വരെ ഒരു വ്യക്തതയും ഇല്ലെന്നാണ് നടിമാരുടെ പ്രധാന  പരാതി. ഇതിനെ പ്രതിരോധിക്കാൻ അമ്മ ഉടൻ എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കുമെന്നാണ് സൂചന. ദിലീപിന്‍റെ അംഗത്വം സംബന്ധിച്ച പ്രഖ്യാപനം അമ്മ ഉടൻ നടത്തിയേക്കും. 

അമ്മ പ്രസിഡന്‍റ്  മോഹൻലാൽ ,ഇടവേള ബാബു ,ബാബുരാജ് എന്നിവർക്ക് എതിരെയും കടുത്ത ആരോപണം ഇവർ ഉന്നയിച്ചിരുന്നു. പാർവതിയും രേവതിയും പദ്മപ്രിയയും അമ്മയിൽ തുടരുന്നതിനാൽ ഇവരെ അനുനയിപ്പിക്കാൻ തന്നെയാകും നേതൃത്വം ശ്രമിക്കുക.കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇവർ ഉന്നയിച്ച മറ്റു 3ആവശ്യങ്ങളിലും അമ്മ നിലപാട് മയപ്പെടുത്തിയേക്കും .അതെ സമയം me too വെളിപ്പെടുത്തലുമായി എത്തിയ അർച്ചന പദ്മിനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു .

സാങ്കേതിക പ്രവർത്തകനായ ഷെറിൻ സ്റ്റാന്‍ലിക്കെതിരെ പരാതി നൽകിയിട്ടും ബി ഉണ്ണികൃഷ്ണൻ നടപടി സ്വീകരിച്ചില്ല എന്നായിരുന്നു അർച്ചനയുടെ ആരോപണം. നാളെ മാധ്യമങ്ങൾക്ക് മുന്നിൽ അർച്ചനയ്ക്ക് എതിരായ തെളിവുകൾ ഹാജരാക്കുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചിട്ടുണ്ട് .

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്