'ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്?' സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി

By Web TeamFirst Published Feb 5, 2019, 2:29 PM IST
Highlights

യാത്രയുടെ ട്രെയ്‌ലര്‍ കൊച്ചിയില്‍ ലോഞ്ച് ചെയ്തത് കെജിഎഫിലൂടെ കേരളത്തിലും ജനപ്രീതി നേടിയ യഷ് ആണ്. മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബു, യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു.
 

'ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്?' എല്ലാ വേദികളിലും, എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടിയുടെ മുന്നിലേക്ക് വരുന്ന ചോദ്യമാണിത്. തമാശമട്ടിലുള്ള പല അഭിപ്രായങ്ങളും മമ്മൂട്ടി തരാതരം പോലെ പറയാറുമുണ്ട്. ഏറ്റവുമൊടുവില്‍ താന്‍ നായകനാവുന്ന തെലുങ്ക് ചിത്രം 'യാത്ര'യുടെ കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് മമ്മൂട്ടിക്ക് നേര്‍ക്ക് ഈ ചോദ്യം വീണ്ടുമുയര്‍ന്നത്. ഏറെ ഉല്ലാസവാനായിരുന്ന മമ്മൂട്ടി അതിന് നല്‍കിയ മറുപടി വേദിയിലും സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.

യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളെയും നഷ്ടമായിപ്പോകാറുണ്ടെന്ന് പറഞ്ഞാണ് മമ്മൂട്ടി തുടങ്ങിയത്. 

യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല.

യാത്രയുടെ ട്രെയ്‌ലര്‍ കൊച്ചിയില്‍ ലോഞ്ച് ചെയ്തത് കെജിഎഫിലൂടെ കേരളത്തിലും ജനപ്രീതി നേടിയ യഷ് ആണ്. മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബു, യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.

click me!