നാം എന്തുകൊണ്ട് പിന്‍വലിക്കുന്നു? സംവിധായകന്‍ പറയുന്നു

Web Desk |  
Published : May 18, 2018, 07:20 PM ISTUpdated : Jun 29, 2018, 04:29 PM IST
നാം എന്തുകൊണ്ട് പിന്‍വലിക്കുന്നു? സംവിധായകന്‍ പറയുന്നു

Synopsis

ചിത്രം റിലീസ് ചെയ്തത് 11ന് അഭിനയിച്ചത് യുവതാരനിര

ഒട്ടേറെ യുവതാരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ 'നാം'. ഇപ്പോള്‍ ഒരാഴ്ചയ്ക്ക് ശേഷം ചിത്രം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അണിയറക്കാര്‍.  ഒരാഴ്ചയ്ക്കിപ്പുറം എന്തുകൊണ്ട് ചിത്രം പിന്‍വലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് പറയുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ജോഷി തോമസ് പള്ളിക്കല്‍. 

നാം എന്ന ഞങ്ങളുടെ സിനിമ കാണുകയും ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവധിയും കാരണമായി പറഞ്ഞ് വിളിച്ചിരുന്നു. പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം പലർക്കും ജോലി കഴിഞ്ഞോ ഫാമിലിയെ കൂട്ടി പോകാനോ പറ്റുന്ന സമയത്ത് ചുരുക്കം ചില സ്ഥലത്തൊഴികെ ഈ സിനിമക്ക് പ്രദർശന സമയം ലഭിച്ചില്ല എന്നുള്ളതാണ്. (ചില സ്ഥലങ്ങളിൽ തീയേറ്റർ പോലും). സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ്. പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോൾ (രണ്ടുമാസം മുൻപ് ) അന്നൊരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നു. മുന്‍പിറങ്ങിയ ചില ചിത്രങ്ങൾ നല്ല രീതിയിൽ ഓടുന്നതിനാൽ ചിലയിടങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല.

പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്ത് ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം, കൂടുതൽ നല്ലത് എന്നുതോന്നുന്ന ഒരു തീരുമാനം ഞങ്ങൾ കൈക്കൊള്ളുകയാണ്. നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളിൽ നിന്നും പിൻ‌വലിക്കുന്നു. (വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയ്ക്ക് കൂടുതൽ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തീയേറ്റർ അധികൃതർ ഉറപ്പു തന്നിട്ടുമുണ്ട്).

നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും.. ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും ഒരിക്കൽക്കൂടി നന്ദിയും. എല്ലാ നന്മകളും നേർന്നുകൊണ്ട് -ടീം നാം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി