
മലയാളത്തിന്റെ യുവനടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിന് ഒരു വര്‍ഷമാകുകയാണ്. ക്രൂരപീഡനത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് നീതി വേണമെന്നും നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും സിനിമയിലെ വനിതാസംഘടനയായ വുമൻ കളക്ടീവ് പ്രതികരിച്ചു.
മലയാള സിനിമയെ ഉലച്ചുകളഞ്ഞ ഫെബ്രുവരി 17ലെ സംഭവം നടുക്കത്തോടെയും ഭീതിയോടെയുമാണ് ഓർക്കുന്നത്. അക്രമണത്തിനെതിരെ ഒറ്റയ്ക്ക് പടപൊരുതിയ തങ്ങളുടെ സഹപ്രവർത്തകയുടെ ധീരതയെ ആദരവോടെ കാണുന്നു. ഭയമില്ലാതെയും തുല്യതയോടെയും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടം നമ്മുടെ കടമയാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നു. എല്ലാവരെയും ഓര്‍മ്മിക്കുന്നു. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്- വുമന്‍ കളക്ടീവ്.
കേസില്‍ നടന്‍ ദിലീപ് അടക്കം 12 പേർ പ്രതികളാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ