ട്രിപ്പിൾ എക്സിന്‍റെ ട്രെയിലര്‍ ഇറങ്ങി; നെയ്മറും ചിത്രത്തില്‍

By Web DeskFirst Published Jul 20, 2016, 7:16 AM IST
Highlights

ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ നായികയായി എത്തുന്ന ഹോളിവുഡ് ആക്ഷൻത്രില്ലർ ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിന്‍റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ഹീറോയിന്‍ റോളിലാണ് ദീപിക എത്തുന്നത്. ചിത്രത്തില്‍ സര്‍പ്രൈസ് ആയി ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറും ഇടംപിടിക്കുന്നുണ്ട്.

വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരിയിലാണ് ചിത്രം ഇറങ്ങുന്നത്.

click me!