ബിനു എസ്. സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രമായ പ്രഹരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പുതുമുഖങ്ങളായ വാമിക താര, റോഷൻ ചന്ദ്ര എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു എസ്. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രഹരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതൊരു ആക്ഷൻ റിവഞ്ച് ത്രില്ലറാണ്. 'ഇതിഹാസ', 'സ്റ്റൈൽ', 'കാമുകി' എന്നീ സിനിമകൾക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖ നടി വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഈ ആക്ഷൻ റിവഞ്ച് ത്രില്ലർ നിർമിച്ചിരിക്കുന്നത് രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ്.
സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. പുതുമുഖങ്ങളായ വാമിക താര, റോഷൻ ചന്ദ്ര എന്നിവരെ കൂടാതെ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സസാണ്ടർ, രാജേഷ് ശർമ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംമ്പർ അവസാനത്തോടെ തീിയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, കലാസംവിധാനം: അരുൺ ജോസ്, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രശാന്ത് വി. ഭാസ്കർ, വിഷ്ണു ശിവപ്രദീപ്, ആക്ഷൻ: റൺ രവി, ദിനേഷ് കാശി, അസോസിയേറ്റ് ഡയറക്ടർ: ഉബൈനി യൂസഫ്, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ജിസ്സെൻ പോൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



